Posts

Image
വലിയ ശനിയാഴ്ച ദുഃഖവെള്ളിക്കും ഈസ്റ്റർ ഞായറാഴ്ചയ്ക്കും ഇടയിൽ ഞെരുക്കപ്പെട്ടതായി തോന്നുന്നു. എന്നിട്ടും ഈ ദിവസം കാത്തിരിപ്പിന്റെ, വലിയ നിശബ്ദതയുടെ , വലിയ കുതിപ്പിന് മുമ്പ് അനുഭവപ്പെടുന്ന ഒരു ശ്വാസംമുട്ടലിന്റെ ദിവസമാണ്. എല്ലാം പൂർത്തിയായി എന്ന് തോന്നിപ്പിക്കുന്നെങ്കിലും ഒന്നും അവസാനിച്ചിട്ടില്ല. എന്നാൽ ഈ കാര്യങ്ങൾ അതുവരെ അറിയാമായിരുന്നവർ ആരും ഉണ്ടായിരുന്നില്ല. മഗ്ദലമറിയവും മറ്റേ മറിയവും പുലർച്ചെ കല്ലറയിലേക്ക് പോകുന്നത് അവരെ കാത്തിരിക്കുന്ന ആശ്ചര്യസംഭവം എന്താണെന്നു ഒരു ആശയവും ഇല്ലാതെയാണ്. നഷ്ടബോധവും ശൂന്യതയും മാത്രമല്ല അവരുടെ ഹൃദയങ്ങളെ മഥിക്കുന്നത്, മറിച്ചു, തകർന്ന ഓരോ ഹൃദയത്തിലും ഈശോ തെളിച്ച ഒരു പ്രത്യാശയുടെ തിരിനാളം ഉണ്ടായിരുന്നു. അത് അണഞ്ഞുപോയിരിക്കുന്നു. അവരുടെ പ്രാർത്ഥന ഒരുപക്ഷേ ഒരു ലുത്തീനിയയിലെ അപേക്ഷപോലെ പോലെ ഹ്രസ്വമായിത്തീർന്നിരുന്നു: "ആരാണ് നമുക്കുവേണ്ടി കല്ലുരുട്ടിമാറ്റുക?". 'നമ്മളെക്കൊണ്ടിതെങ്ങനെ സാധിക്കും?' എന്ന നിരാശയോടെ ലോകം മുഴുവനും ഈ ദിവസങ്ങളിൽ ജാതി മത ഭേദമെന്യേ മഗ്ദലമറിയത്തെപ്പോലെ പ്രാർത്ഥനയിലാണ്. അവർ ആ ശവകുടീരത്തിന് മുന്നിൽ എത്തുമ്പോൾ

മരണത്തിൽ നിന്നും മരണമില്ലായ്മയിലേക്ക്

Image
Image
വി.ജോൺ പോൾ രണ്ടാമൻ. ഒരു അനുസ്മരണം ഇന്ന് ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ചരമ വാര്ഷികം ആണ്(2 April 2005). ഒരു കാലഘട്ടത്തെ മുഴുവൻ സ്വാധീനിച്ച വലിയ വ്യക്തിത്വം. വിശുദ്ധൻ. ഞാൻ അൾത്താര ബാലൻ ആയിരുന്ന കാലത്ത് കാറോസ്സൂസ പ്രാർത്ഥനയിൽ റോമിലെ ജോൺ പോൾ പാപ്പയ്ക്ക് വേണ്ടിയും എന്ന് പ്രാർത്ഥിക്കുമ്പോൾ എന്നെങ്കിലും ഈ മനുഷ്യനെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നു. അതിനു കാരണം എന്ത് എന്ന് എനിക്ക് ഇന്നും അറിയില്ല. പിന്നീടു ഞാൻ സെമിനാരിയിൽ ചേര്ന്നു. 2004 ആഗസ്റ്റ് മാസം സെമിനാരി പഠനത്തിനായി റോമിൽ വരുവാൻ എനിക്ക് വലിയ ദൈവകൃപ ലഭിച്ചു. അന്ന് പലതവണ മാർപാപ്പയെ വളരെ അടുത്ത് കണ്ടിട്ടുണ്ട്. അപ്പോൾ ശാരീരികമായി വളരെ തളർന്നിരുന്ന മാർപാപ്പയെ വീൽചെയറിൽ ആയിരുന്നു കൊണ്ടുപോയിരുന്നതെങ്കിലും ആത്മീയമായ വലിയ കരുത്ത് അദേഹത്തിന്റെ മുഖത്ത് വായിക്കാമായിരുന്നു. പാപ്പ കടന്നു പോകുന്ന വഴികളിൽ കാണാൻ നില്ക്കുന്ന ആളുകൾ അദ്ധേഹത്തെ ഒരു നോക്ക് കാണാൻ പറ്റിയ സന്തോഷത്തിൽ വിതുമ്പി കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല. പാപ്പ ഗൌരവമായി രോഗബാധിതൻ ആണ് എന്ന് അറിഞ്ഞ അന്ന് മുതൽ
Image
Emmanuel Parekkattu was born as the seventh child of Chandy Joseph and Annakutty Parekkattu on 27 November 1981 at Poovarany in the diocese of Palai in Kerala, India. He was ordained to the priesthood for the diocese of Palai on 3 January 2008.  Studies and  Titles   1. Bachelor of Philosophy (B. Ph):  in 2003   from the Pontifical Institute of Theology and Philosophy, Alwaye in Kerala. 2. Bachelor of Arts (B. A):  in 2003   from Mahatma Gandhi University, Kottayam in Kerala. 3. Bachelor of Theology (B. Th):  in 2007   from the Pontificia Universita della Santa Croce, Roma, Italia. 4.  Licenciate in Fundamental Theology (LTh) in 2015 from the Ponteficia Universita Laterannense, Roma.  5. Now doing Doctrate in Systematic Theology . From 2015 October onwards... Appointments  1. Assistant parish priest  of St John Baptist Church Kanjirathanam in the diocese of Palai, Kerala, from 26 January 2008 to 06 February 2010. 2. Assistant parish priest  of